Drive logo

ഡ്രൈവിന്റെ സ്റ്റോറേജ് ഫീച്ചറുകൾ അടുത്തറിയൂ

നിങ്ങളുടെ ഫയൽ, നിങ്ങൾക്കാവശ്യമായ രീതിയിൽ - ഡ്രൈവ് ഫീച്ചറുകൾ

 

ഡ്രൈവിലും Gmail-ലും Google ഫോട്ടോകളിലും നിങ്ങളുടെ സ്‌റ്റോറേജ് ലഭ്യമാകുന്നതിനാൽ, ഡ്രൈവിൽ നേരിട്ട് ഫയലുകൾ സൂക്ഷിക്കാനും ഇമെയിൽ അറ്റാച്ച്‌മെന്റുകൾ സംരക്ഷിക്കാനും ഫോട്ടോകൾ ബായ്‌ക്കപ്പെടുക്കാനുമാകും. ആവശ്യമെങ്കിൽ നിങ്ങൾക്ക് വലിയ ക്ലൗഡ് സ്‌റ്റോറേജ് പ്ലാൻ വാങ്ങാനുമാകും.

15 GB സൗജന്യ Google ഡ്രൈവ് സ്റ്റോറേജ് ലോഗോ

ഫോട്ടോകളും വീഡിയോകളും അവതരണങ്ങളും PDFകളും Microsoft Office ഫയലുകളുമൊക്കെ സൂക്ഷിക്കാം. ഏതു തരത്തിലുള്ള ഫയലായാലും എല്ലാം ഡ്രൈവിൽ സുരക്ഷിതമായി സൂക്ഷിക്കാം.

ചിത്രങ്ങൾ, ഡോക്യുമെന്റുകൾ, സംഗീതം എന്നിവ Google ഡ്രൈവ് ഫയൽ തരത്തിന്റെ ലിസ്റ്റിൽ ഉൾപ്പെടുന്നു

ഡ്രൈവിലെ ഫയലുകൾ, നിങ്ങൾ അവ പങ്കിടാൻ തീരുമാനിക്കുന്നത്‌ വരെ സ്വകാര്യമാണ്‌. നിങ്ങൾ തിരഞ്ഞെടുക്കുന്ന ഏതെങ്കിലും ഫയലും ഫോൾഡറും കാണാനും കമന്റിടാനും എഡിറ്റുചെയ്യാനും മറ്റുള്ളവരെ വേഗത്തിൽ ക്ഷണിക്കാനാകും. ഇതിന്റെ ഓൺലൈൻ സഹകരണം എളുപ്പത്തിലാക്കിയിരിക്കുന്നു.

Google ഡ്രൈവ് സ്വകാര്യത, പങ്കിടൽ ഓപ്‌ഷനുകൾ

നിങ്ങളുടെ ഫയലിന്റെ സുരക്ഷ നിർണ്ണായകമാണ്‌. അതിനാൽ, നിങ്ങളുടെ സ്‌മാർട്ട്‌ഫോണിനോ ടാബ്‌ലെറ്റിനോ കമ്പ്യൂട്ടറിനോ എന്ത് സംഭവിച്ചാലും ഡ്രൈവിലെ എല്ലാ ഫയലും സുരക്ഷിതമായിത്തന്നെ നിലനിൽക്കും. Gmail-ലും മറ്റ് Google സേവനങ്ങളിലും ഉപയോഗിച്ചിരിക്കുന്ന സുരക്ഷാ പ്രോട്ടോക്കോളായ SSL ഉപയോഗിച്ച് ഡ്രൈവ് എൻ‌ക്രിപ്റ്റുചെയ്‌തിട്ടുമുണ്ട്.

Google ഡ്രൈവ് സുരക്ഷ ലോക്ക്

Google-ൽ പ്രവർത്തിക്കുന്നതിനായി നിർമ്മിച്ചിരിക്കുന്നു

 
ഒറ്റ ക്ലിക്കിലൂടെ Gmail ഫോട്ടോ അറ്റാച്ചുമെന്റ് ഡ്രൈവിൽ സംരക്ഷിക്കുന്നു

Gmail-ൽ ഒരു അറ്റാച്ച്‌മെന്റിലൂടെ ഹോവർ ചെയ്‌ത ശേഷം ഡ്രൈവ്‌ ലോഗോ തിരയുക. ഇവിടെ, ഒരൊറ്റ സുരക്ഷിത സ്ഥലത്ത്‌ നിങ്ങളുടെ ഏതൊരു അറ്റാച്ച്‌മെന്റും ചിട്ടപ്പെടുത്താനും പങ്കിടാനുമായി ഡ്രൈവിൽ അത്‌ സംരക്ഷിക്കാനാകും.

ഒറ്റ ക്ലിക്കിലൂടെ Gmail ഫോട്ടോ അറ്റാച്ചുമെന്റ് ഡ്രൈവിൽ സംരക്ഷിക്കുന്നു

ഡ്രൈവിന്‌ നിങ്ങളുടെ ചിത്രങ്ങളിലെ വസ്‌‌തുക്കളും സ്‌കാൻ ചെയ്‌ത ഡോക്യുമെന്റുകളിലെ ടെക്‌സ്‌റ്റും തിരിച്ചറിയാനാകും. അതുകൊണ്ട് നിങ്ങൾക്ക് "ഈഫൽ ടവർ" പോലുള്ള ഒരു പദം തിരയാനും ആ പദമുള്ള ടെക്‌സ്‌റ്റ്‌ ഡോക്യുമെന്റുകളും യഥാർത്ഥ ഈഫൽ ടവറിന്റെ ചിത്രങ്ങളും കാണാനുമാകും.

ഒറിഗൺ കടൽത്തീരത്തിന്റെ ഫോട്ടോ Google ഡ്രൈവിൽ സൂക്ഷിച്ച്, Google+ൽ പങ്കിട്ടു

നിങ്ങളുടെ ഫോട്ടോകൾ ഡ്രൈവിൽ സൂക്ഷിച്ച് Google ഫോട്ടോകളിൽ അവയെ ജീവസ്സുറ്റതായി കാണുക. ഒന്നും ചെയ്യാതെ തന്നെ വിദഗ്ദ്ധമായി എഡിറ്റുചെയ്‌തരീതിയിൽ ഫോട്ടോകളും ഒപ്പം ആനിമേഷനുകളും സിനിമകളും മറ്റും സ്വന്തമാക്കൂ...

Chromebooks-ലെ Google ഡ്രൈവ് ഡാറ്റ

Google ഡ്രൈവ് Chrombeooks-ൽ അന്തർനിർമ്മിതമായതിനാൽ, നിങ്ങളുടെ ഫയലുകളും ഫോട്ടോകളും സ്വയമേവ ബായ്‌ക്കപ്പെടുക്കുന്നു. നിങ്ങൾക്ക് ഏറ്റവും പുതിയ Chromebooks-നൊപ്പം രണ്ടുവർഷത്തേക്ക്‌ 100GB സൗജന്യ സ്‌റ്റോറേജ്‌ ലഭിക്കും.

 

ആപ്സുകളുപയോഗിച്ച് മികച്ചരീതിയിൽ പ്രവർത്തിക്കുക

 

സൃഷ്‌ടിക്കുകയും മറ്റുള്ളവരുമായി സഹകരിക്കുകയും ചെയ്യുക. ഞങ്ങളുടെ ഡോക്‌സ്, ഷീറ്റ്, സ്ലൈഡ് എന്നീ ആപ്‌‌സുകൾ ഉപയോഗിച്ച്, യാത്രയ്‌ക്കിടയിലും ഡോക്യുമെന്റുകളും ഫയലുകളും പങ്കിടുകയും സ്‌പ്രെഡ്‌ഷീറ്റുകൾ സൃഷ്‌ടിച്ച് അവതരണം നടത്തുകയും ചെയ്യുക.

Google ഡ്രൈവ്, ഡോക്‌സ്, ഷീറ്റ്, സ്ലൈഡ് എന്നിവ പങ്കിടലിന് ലഭ്യമാണ്

Google ഫോം ഒരു സർവേ നടത്താനോ ലളിതമായ ഓൺലൈൻ ഫോം ഉപയോഗിച്ച് പെട്ടെന്ന് ടീം വിവരങ്ങളുടെ പട്ടിക സൃഷ്‌ടിക്കാനോ നിങ്ങളെ അനുവദിക്കുന്നു. തുടർന്ന് ഒരു സ്‌പ്രെഡ്‌ഷീറ്റിൽ ചിട്ടയായി ക്രമീകരിച്ചിട്ടുള്ള ഫലങ്ങൾ പരിശോധിക്കുക.

Google ഡ്രൈവിലെ Google ഫോം ഉദാഹരണം

Google ഡ്രോയിംഗ്‌ ഉപയോഗിച്ച്‌ ഡയഗ്രം ലേഔട്ട് ചെയ്യുകയും ഫ്ലോ ചാർട്ടുകൾ സൃഷ്‌ടിക്കുകയും ചെയ്യുക, തുടർന്ന്‌ അവയെ മറ്റ് ഡോക്യുമെന്റുകളിലേക്ക് എളുപ്പത്തിൽ ചേർക്കുകയോ ഒരു വെബ്‌സൈറ്റിൽ ഉൾപ്പെടുത്തുകയോ ചെയ്യുക.

Google ഡ്രോയിംഗ് ഐക്കൺ

നിങ്ങളുടെ പ്രൊഫൈൽ ഫോട്ടോ എഡിറ്റുചെയ്യുകയും ചില പ്രകൃതിദൃശ്യങ്ങൾ വരയ്‌ക്കുകയും മൈൻഡ് മാപ്പ് സൃഷ്‌ടിക്കുകയും മറ്റും ചെയ്യുക. നിങ്ങളുടെ ഉള്ളടക്കം ഉപയോഗിച്ച് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ നൂറുകണക്കിന് ഡ്രൈവ് ആപ്‌സുകൾ സഹായിക്കും. Chrome വെബ്‌ സ്‌റ്റോറിലെ ഡ്രൈവ് ശേഖരത്തിൽ നിന്ന് ഒരെണ്ണം ഇൻസ്‌റ്റാൾ ചെയ്‌ത്, അവ പരീക്ഷിച്ചുനോക്കൂ.

100-ലധികം Google ഡ്രൈവ് ആപ്സുകൾ ലഭ്യം

ഡ്രൈവിൽ നിന്ന് ഇനിയുമേറെ കാര്യങ്ങൾ പ്രയോജനപ്പെടുത്തുക

 
Android ഫോൺ ഉപയോഗിച്ച് ഒരു ഫോട്ടോയെടുത്തുകൊണ്ട് ഡ്രൈവിൽ ഡോക്‌സ് സംരക്ഷിക്കുന്നതിന്റെ ഉദാഹരണം

Android-നുള്ള ഡ്രൈവ്‌ ഉപയോഗിച്ച്‌ നിങ്ങളുടെ എല്ലാ പേപ്പർ ഡോക്യുമെന്റുകളും സ്‌കാൻ ചെയ്യുക. രസീതുകൾ, കത്തുകൾ, സ്‌റ്റേറ്റ്‌മെന്റുകൾ എന്നിവ പോലുള്ള ഡോക്യുമെന്റുകളുടെ ഒരു ഫോട്ടോ എടുക്കുക - ഡ്രൈവ് അവയെ തൽ‌ക്ഷണം PDF-കളായി സൂക്ഷിക്കും.

Google ഡ്രൈവ് ഓഫ്‌ലൈൻ അല്ലെങ്കിൽ ഓൺലൈൻ സ്വിച്ച്

ഫയലുകൾ ഓഫ്‌ലൈനിൽ ലഭ്യമാക്കുക അതുവഴി, വിമാനത്തിൽ സഞ്ചരിക്കുമ്പോൾ അല്ലെങ്കിൽ മോശമായ കണക്ഷനുള്ള ഒരു കെട്ടിടത്തിൽ ആയിരിക്കുമ്പോൾ നിങ്ങളുടെ ഫോണിന്റെയോ ടാബ്‌ലെറ്റിന്റെയോ സേവനം നഷ്‌ടമാകുമ്പോൾ നിങ്ങൾക്ക് അവ കാണാനാകും.

Google ഡ്രൈവ് ഫയൽ പുനരവലോകന ചരിത്രത്തിന്റെ ഉദാഹരണം

ആരാണ് മാറ്റങ്ങൾ വരുത്തിയതെന്ന് കാണുന്നതും മുമ്പത്തെ പതിപ്പുകളിലേയ്‌ക്ക് മടങ്ങുന്നതും എളുപ്പമാക്കിക്കൊണ്ട് നിങ്ങൾക്ക് മിക്ക ഫയൽ തരങ്ങളും 30 ദിവസം വരെ കാണാനാകും. അതിന്റെ ഫയൽ വേർഷനിംഗ്‌ എളുപ്പത്തിലാക്കിയിരിക്കുന്നു.